കൊരട്ടി വിശുദ്ധ അന്തോണീസിന്റെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ അമലോൽഭവ മാതാവിന്റെ ദേവാലയത്തിൽ ഇടവക മധ്യസ്ഥ തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട് നവനാൾ തുടങ്ങി. നവനാൾ ആചരണം ഡിസംബർ 4 മുതൽ 12 വരെയാണ് . നവനാൾ ദിനങ്ങളിൽ രാവിലെ 6 30നും, 10 45 നും, വൈകിട്ട് 6 30നും വിവിധ നിയോഗങ്ങൾ സമർപ്പിച്ചുകൊണ്ട് തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നു. തിരുനാൾ കൊടിയേറ്റം ഡിസംബർ 9-)o തീയതി രാവിലെ 10 30 ന് റവ ഫാ പ്രിൻസ് പഴമ്പിള്ളി OSJ നിർവഹിക്കുന്നതാണ് . ഡിസംബർ 13,14 തീയതികളിലാണ് തിരുനാൾ .
തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി വികാരി ഫാ ജോസഫ് ഒളിപറമ്പിലിന്റെയും, സഹവികാരി ഫാ ലിപിൻ ജോസ് കൂളിയത്തിന്റെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ശ്രി ടെറി കബ്രാളിനെ ജനറൽ കൺവീനറായും, ശ്രി ബിനു ജോസഫ് ചാലാവീട്ടിലിനെ ജോയിന്റ് ജനറൽ കൺവീനറായും, ശ്രി ജോസഫ് ചക്കാലക്കൽ, ശ്രി രാജു ഞാവലിങ്കൽ എന്നിവരെ ഫിനാൻസ് കൺവീനർമാരായും, N J യേശുദാസ് , എഡ്‌വേർഡ് ജോളി , ടൈറ്റസ് കൊച്ചീക്കാരൻ, ജോസ്‌പോൾ എന്നിവരെ ഡെക്കറേഷൻ കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. കൈക്കാരന്മാരായ ഡൊണേറ്റ്സ് പെരെപ്പറമ്പിൽ, ജോളി പുളിക്കൽ, കേന്ദ്ര സമിതി ലീഡർ ജോഫ്രി കബ്രാൾ എന്നിവർ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ചു.